ആഗോള ഭീകരസംഘടനയായ ഐ.എസിന്റെ ആശയങ്ങളെ പിന്തുണച്ച മലയാളികളെ യു.എ.ഇ നാടുകടത്തി

single-img
3 September 2015

ISIS-militantsആഗോള ഭീകരസംഘടനയും ക്രൂരതയുടെ പര്യായവുമായ ഐ.എസിന്റെ ആശയങ്ങളെ പിന്തുണച്ച മലയാളികളെ യു.എ.ഇ നാടുകടത്തി. സോഷ്യല്‍മീഡിയയിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കൊച്ചി സ്വദേശികളായ ഇവരെ യു.എ.ഇ നാടുകടത്തിയത്. ഇവരുള്‍പ്പെടെ പത്തു പേരുടെ സംഘം നിരീക്ഷണത്തിലാണെന്നും യു.എ.ഇ അധികുതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഐഎസ് ബന്ധം സംശയിച്ച് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്ത തിരൂര്‍ സ്വദേശിയെ വിട്ടയച്ചു. അബുദാബിയിലായിരുന്ന ഇയാള്‍ ശനിയാഴ്ച കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് റോ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പ്രവാസികളായ നിരവധി മലയാളികള്‍ ഐഎസ് ആശയങ്ങള്‍ പിന്തുണയ്ക്കുന്നതായും പ്രചരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.