പന്ത്രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം നാല് ഭീകരരെയും വധിച്ചു; ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ഒരു സൈനികന്റെ ജീവന്‍

single-img
3 September 2015

indian-army-soldiers-023ജമ്മു കശ്മീരില്‍ ഹന്ദ്‌വാര, ബാരമുള്ള എന്നിവിടങ്ങളില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ നാല് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരു സൈനികന്റെ ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് വെളഒപ്പിനാണ് പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ അവസാനിച്ചത്.

രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനാണ് കൊല്ലപ്പെട്ടത്. റാഫിയാബാദ് ഗ്രാമത്തിലെ ലഡൂരയിലുള്ള ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന തീവ്രവാദിയെ പിടികൂടാനുള്ള ശ്രമത്തിലാണ് സൈനികന്‍ മരിച്ചത്. ഒളിച്ചുകഴിയുകയായിരുന്ന തീവ്രവാദിയും പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. കശ്മീരിലെ സോപോര്‍ സ്വദേശിയായ റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ട തീവ്രവാദിയെന്ന് സൈന്യം അറിയിച്ചു.

മൂന്ന് തീവ്രവാദികള്‍ ഹന്ദ്‌വാരയിലെ ഹവില്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു. ഹിന്ദ്‌വാര പോലീസ്, രാഷ്ട്രീയ റൈഫിള്‍സ്, പ്രത്യേക ദൗത്യസംഘം എന്നിവര്‍ സംയുക്തമായാണ് സൈനിക ഓപ്പറേഷനില്‍ പങ്കെടുത്തത്.