തിരുവല്ലയിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

single-img
2 September 2015

accidentതിരുവല്ല പൊടിയാടിക്ക് സമീപം കടയന്ത്രയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ എടത്വ സ്വദേശി വിജയമ്മ ആണ് കൊല്ലപ്പെട്ടത് .  കഴിഞ്ഞ രാത്രി വിജയമ്മയുടെ മകളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. കിടപ്പ് മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു വിജയമ്മയുടെ ജഡം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം വിഷം കഴിച്ചും കൈ ഞരമ്പ് മുറിച്ചും ദിവാകരന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.വിജയമ്മയെ ഭര്‍ത്താവ്  നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.