ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ പ്രകടിപ്പിച്ച ആശങ്കകൾ പരിഹരിക്കാൻ നാളെ ചർച്ച : മുഖ്യമന്ത്രി

single-img
2 September 2015

oomenകോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ പ്രകടിപ്പിച്ച ആശങ്കകൾ പരിഹരിക്കാൻ അദ്ദേഹവുമായി സർക്കാർ നാളെ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കൊച്ചി മെട്രോയുടെ ചുമതലയുള്ള ആര്യാടൻ മുഹമ്മദ്, ലൈറ്റ് മെട്രോയുടെ ചുമതലയുള്ള മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇ. ശ്രീധരൻ സർക്കാരിന് കത്തയച്ചിരുന്നു. മന്ത്രിസഭാ യോഗം ഇത് വിശദമായി ചർച്ച ചെയ്തു. ലൈറ്റ് മെട്രോയെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ എവിടെയോ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈറ്റ് മെട്രോകൾ സംസ്ഥാനത്തിന് കിട്ടാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചൊലുത്തും. ആവശ്യമെങ്കിൽ പ്രധാനമന്ത്രി അടക്കമുള്ളവരെ കാണും. സർക്കാരിന് യാതൊരു അവ്യക്തതയും ഇക്കാര്യത്തിലില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.