തദ്ദേശ തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ

single-img
2 September 2015

download (1)തദ്ദേശ തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ .  തിരഞ്ഞെടുപ്പ് വൈകാനിടയായ സാഹചര്യത്തിൽ കമ്മിഷന് പങ്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു . ഇപ്പോഴത്തെ സാഹചര്യത്തിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാവില്ല.  തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് സർക്കാരുമായി സഹകരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.