പൊതു പണിമുടക്ക് ദിവസം ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് താമസവും സുരക്ഷയും ഒരുക്കി ജനപ്രിയ കളക്ടറുടെ സ്വന്തം കോഴിക്കോട്

single-img
2 September 2015

kozhikode-kedram.jpg.image.784.410

പൊതു പണിമുടക്ക് ദിവസം ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് താമസവും സുരക്ഷയും ഒരുക്കി ജനപ്രിയ കളക്ടറുടെ സ്വന്തം കോഴിക്കോട്. ഇതിന്റെ ഭാഗമായി ജില്ല കളക്ടര്‍ എന്‍.പ്രശാന്തിന്റെ മനതൃത്വത്തില്‍ ബുധനാഴ്ച രാത്രി കോഴിക്കോട് നഗരത്തില്‍ ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകള്‍ക്കായി എന്റെ കൂട് സംവിധാനം ഒരുങ്ങിയിരുന്നു.

പണിമുടക്ക് 24 മണിക്കൂര്‍ ആയതിനാല്‍ രാത്രിയില്‍ ഏതെങ്കിലും കാരണവശാല്‍ നഗരത്തില്‍ ഒറ്റപ്പെട്ടു പോവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്തിയുറങ്ങാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരിടം എന്ന് നിലയില്‍ സാമൂഹ്യനീതി വകുപ്പ് ഇന്നലെ ജയില്‍ റോഡില്‍ പുതിയറ പോലീസ് സ്‌റ്റേഷനു സമീപം ആരംഭിച്ച എന്റെ കൂട് സംവിധാനത്തിന്റെ സേവനമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കായി വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ 9447157601 എന്ന നമ്പരും ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.