അഹമ്മദാബാദിൽ നിന്നും ദണ്ഡിയിലേക്ക്; റിവേഴ്സ് ദണ്ഡിമാർച്ചുമായി പട്ടേൽ വിഭാഗം വീണ്ടും

single-img
2 September 2015

396811-hardik-patel700-730x492ന്യൂഡല്ഹി: പട്ടേൽ സമുദായപ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തിന് ഗുജറാത്തിൽ തുടക്കമായി. ദണ്ഡിയിൽ നിന്ന് അഹമ്മദാബാദിലേക്ക് റിവേഴ്സ് ദണ്ഡി മാർച്ച് സംഘടിപ്പിക്കുമെന്ന് സമരത്തിന് നേതൃത്വംനൽകുന്ന ഹാർദ്ദിക് പട്ടേൽ പറഞ്ഞു. ഇത്തവണ സമരം സമാധാനപരമായിരിക്കുമെന്നാണ് പട്ടേൽ വിഭാഗത്തിന്റെ പ്രസ്താവന.

വിദ്യാഭ്യാസം, തൊഴിൽമേഖലകളിൽ സംവരണം ഉറപ്പാക്കാൻ മറ്റുസമുദായക്കാരുമായും കൂടിചേർന്ന് രാജ്യവ്യാപകമായി സമരം നടത്തുമെന്നും ഹാർദ്ദിക് പട്ടേൽ അറിയിച്ചു. രാജ്യത്തെ 85 ശതമാനം പേരും പാവങ്ങളാണെന്നും അവരെല്ലാം സംവരണം അർഹിക്കുന്നെന്നും പട്ടേൽ പറഞ്ഞു. ഒരു രാഷ്ട്രീയപ്പാർട്ടിയുമായും തന്റെ സമരത്തിന് ബന്ധമില്ലെന്നും ഹാർദ്ദിക് പട്ടേൽ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ വന്റാലി നടത്തിക്കൊണ്ട് ഹാര്ദിക് പട്ടേല് ബി.ജെ.പി.യെ വെല്ലുവിളിച്ചിരുന്നു. സംവരണസമരം ദില്ലിയിലേക്ക് മാറ്റുമെന്നും ആവശ്യമെങ്കിൽ രാജ്യവ്യാപകമാക്കുമെന്നും പട്ടേൽ പറഞ്ഞു.
ഗുജറാത്തിൽ നടന്ന സംവരണ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.