ടെസ്റ്റ് ഡ്രൈവിനായി എത്തിയ യുവാവ് ആറുലക്ഷം രൂപയുടെ ഹാർലി  ഡേവിട്സണുമായി കടന്നു

single-img
2 September 2015

unnamedഹൈദരാബാദിലെ ബഞ്ചാരിയിൽ ഹാർലി ഡേവിട്സൺ ഷോറൂമിലെത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവ് ബൈക്കുമായി മുങ്ങി. 6 ലക്ഷം രൂപ വില വരുന്ന ഹാർലി ഡേവിട്സൺ സ്ട്രീറ്റ് 750 എന്ന ബൈക്കുമായി ആണ് കടന്നത്. ജീവനക്കാർ ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഇയാൾ ബൈകിൽ സഞ്ചരിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ചൊവ്വായ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം നടക്കുന്നത്. താൻ ഹാർലി ഡേവിട്സൺന്റെ കടുത്ത ആരാധകനാണെന്നും ബൈക്ക് വങ്ങുവാൻ താത്പര്യ്മുണ്ടെന്നും ജീവനക്കാരോട് പറഞ്ഞ് ഇയാൾ ടെസ്റ്റ് ഡ്രൈവിന് ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നാത്ത ജീവനക്കാർ ടെസ്റ്റ് ഡ്രൈവിനായി ഹാർലി ബൈക്ക് നൽകുകയും ചെയ്തു.

സോഫ്റ്റ്വെയർ എഞ്ചിനീയർ ആണെന്നും സയിദ്ദ് താഹിർ എന്നാണ് തന്റെ പേരെന്നുമാണ് ഇയാൾ ജീവനക്കാരോട് പറഞ്ഞിരുന്നത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ്.