ജമ്മുവിൽ ഏറ്റുമുട്ടലിൽ സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു

single-img
2 September 2015

army Indiaജമ്മു- കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ റാഫിയാബാദിൽ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെതുടർന്ന് രാവിലെ ഏഴിന് തുടങ്ങിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തെരച്ചിൽ സംഘത്തിന് നേരേ തീവ്രവാദികൾ വെടിവെയ്ക്കുകയായിരുന്നു.

രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. സോപോര്‍ സ്വദേശിയായ റിയാസ് അഹമ്മദ് എന്ന ഹിസ്ബുള്‍ തീവ്രവാദിയാണ് കൊല്ലപ്പെട്ടത്