ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണമായപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ചലനങ്ങളുണ്ടാക്കുന്നില്ല

single-img
2 September 2015

Harthal

സംയുക്ത ട്രേഡ് യൂണിയനുകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണമായി മുന്നേറുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചലനങ്ങളുണ്ടാക്കുന്നില്ല. രതലസ്ഥാനമായ ഡെല്‍ഹിയിലും മെട്രോ നഗരമായ ചെന്നൈയിലും ജനജീവിതം സാധാരണ നിലയിലാണ്. സ്വകാര്യ വാഹനങ്ങളുള്‍പ്പെടെ നഗരങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലിസ് ലാത്തി വീശി. ചെന്നൈയില്‍ കടകള്‍, സ്‌കൂളുകള്‍, കോളജുകള്‍, ഓഫിസുകള്‍ എല്ലാം പതിവുപോലെ തുറന്ന് രപവര്‍ത്തിക്കുകയാണ്. മുംബൈ ഉള്‍പ്പെടെയുള്ള മഹാരാഷ്‌രടയിലെ നഗരങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയില്‍ തന്നെയാണ്. എന്നാല്‍ ബെംഗളൂരുവില്‍ കടകള്‍ തറുന്നുവെങ്കിലും പൊതുഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാണ്. ഗ്രാമപ്രദേശങ്ങളിലെ കടകള്‍ പോലും തുറന്നിട്ടില്ല. പൊതുഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഹര്‍ത്താലിന്റെ പ്രതീതിയാണ് കേരളത്തിലെങ്ങും. ഇതുവരെ ഒരിടത്തു നിന്നും അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊഴില്‍ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം എന്നതടക്കം പന്ത്രണ്ടിന ആവശ്യങ്ങളുന്നയിച്ച് 24 മണിക്കൂര്‍ നീളുന്ന പണിമുടക്കിന് ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബഌുഎ, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ് എന്നിവയാണു നേതൃത്വം നല്‍കുന്നത്. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.