സ്വയം തോക്കു ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചു

single-img
2 September 2015

Man-Put-A-Gun-To-His-Head-Shutterstockസ്വയം തോക്കു ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയുതിര്‍ന്ന് മരിച്ചു. തിര നിറച്ച തോക്ക് കഴുത്തിനുനേര്‍ക്കു ചൂണ്ടി സെല്‍ഫിയെടുത്ത ഡെലിയോണ്‍ അലോന്‍സോ സ്മിത് എന്ന പത്തൊന്‍പതുകാരനാണ് കൊല്ലപ്പെട്ടത്. യുഎസിലെ തെക്കു പടിഞ്ഞാറന്‍ ഹൂസ്റ്റണിലാണ് സംഭവം.

അപകടം നടക്കുന്ന സമയത്ത് സ്മിത്തിന്റെ ബന്ധു അപ്പാര്‍ട്‌മെന്റിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ മറ്റൊരു മുറിയിലായിരുന്നു. സ്മിത്ത് രണ്ടു ചെറിയ കുട്ടികളുടെ പിതാവാണ്.

മാസങ്ങള്‍ക്ക് മുമ്പ്് റഷ്യയില്‍ തലയ്ക്കു നേരെ തോക്കു പിടിച്ചു സെല്‍ഫിക്കു പോസ് ചെയ്ത ഇരുപത്തിയൊന്നുകാരി അബദ്ധത്തില്‍ വെടിയേറ്റിരുന്നു. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ യുവതി പിന്നീട് രക്ഷപ്പെട്ടു.