ഷോലെ റീമേക്ക്:രാം ഗോപാല്‍ വര്‍മ്മയ്ക്ക് 10 ലക്ഷം രൂപ പിഴ വിധിച്ചു

single-img
1 September 2015

downloadബോളിവുഡ് ചിത്രം ഷോലെ റീമേക്ക് ചെയ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിക്കും 10 ലക്ഷം രൂപ ദില്ലി ഹൈക്കോടതി പിഴ വിധിച്ചു . ഷോലെയുടെ സംവിധായകന്‍ രമേഷ് സിപ്പിയുടെ കുടുംബത്തിന്റെ പരാതിയിലാണ് കോടതി പിഴ ഈടാക്കിയത്. ആഗ് എന്ന പേരില്‍ നിര്‍മ്മിച്ച ചിത്രം ഷോലെയില്‍ നിന്നും അതേപടി രംഗങ്ങളും മറ്റും പകര്‍ത്തി പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാണ് കേസ്.

1975ല്‍ ഇറങ്ങിയ ക്ലാസിക് ചിത്രം ഷോലെയുടെ പുനരാവിഷ്‌കാരമെന്ന രീതിയിലാണ് വര്‍മ ആഗ് ഒരുക്കിയത്. 2007ല്‍ ചിത്രം പുറത്തിറങ്ങി. എന്നാല്‍ ചിത്രം ഷോലെയില്‍ നിന്നും അതേപടി കഥയും, കഥാപാത്രങ്ങളെയും സംഗീതവും പകര്‍ത്തിയതായി ജസ്റ്റിസ് മന്‍മോഹന്‍സിംഗ് അടങ്ങിയ ദില്ലി ഹൈക്കോടതി ബെഞ്ച് കണ്ടെത്തി.