തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ധരാത്രി മുതല്‍

single-img
1 September 2015

download (1)തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ധരാത്രി മുതല്‍. പണിമുടക്കു നാളെ രാത്രി 12 വരെ തുടരും.എന്നാൽ ബി.എം.എസ്‌. പണിമുടക്കില്‍നിന്നു പിന്‍മാറി. കെ.എസ്‌.ആര്‍.ടി.സിയില്‍ സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്കിനു നോട്ടീസ്‌ നല്‍കി. അതിനാല്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ്‌ നടത്തില്ല. എന്നാല്‍, പണിമുടക്കു നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പി.എസ്‌.സി. പരീക്ഷകള്‍ക്കും അഭിമുഖ പരീക്ഷകള്‍ക്കും മാറ്റമില്ല. ആശുപത്രി, പത്രം, പാല്‍ തുടങ്ങിയ അത്യാവശ്യ സര്‍വീസുകളേയും സംസ്‌ഥാനത്തുനിന്നുള്ള ഹജ്‌ തീര്‍ഥാടകര്‍ക്കുവേണ്ടി നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെയും പണിമുടക്കില്‍നിന്ന്‌ ഒഴിവാക്കി. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസ ബന്ദ്‌ പ്രഖ്യാപിച്ചു.