ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

single-img
1 September 2015

download (2)സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗ, ഒന്നാംസെമസ്റ്റര്‍ യു.ജികോമണ്‍ കോഴ്‌സ് ഫ്രഞ്ച് ആന്‍ഡ് ജര്‍മന്‍ റഗുലര്‍ (സിയുസിബിഎസ്എസ്), ഒന്നാംസെമസ്റ്റര്‍ എല്‍.എല്‍.ബി (2008 സ്‌കീം, പഞ്ചവത്സരം) സപ്ലിമെന്ററി, മൂന്നാംസെമസ്റ്റര്‍ ബി.ബി.എഎല്‍.എല്‍.ബി (പഞ്ചവത്സരം) റഗുലര്‍/സപ്ലിമെന്ററി, രണ്ടാംസെമസ്റ്റര്‍ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് (നോണ്‍ സിസിഎസ്എസ്) എന്നീ പരീക്ഷകള്‍ സപ്തംബര്‍ എട്ടിലേക്ക് മാറ്റി.മഹാത്മാഗാന്ധി സര്‍വകലാശാല എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതിയും സമയവും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭിക്കും.