പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും യുദ്ധമുണ്ടാകാമെന്നും അതിനായി ഇന്ത്യന്‍ സൈന്യം തയ്യാറായിരിക്കണമെന്നും കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ മുന്നറിയിപ്പ്

single-img
1 September 2015

dalbir

പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും യുദ്ധമുണ്ടാകാമെന്നും അതിനായി ഇന്ത്യന്‍ സൈന്യം തയ്യാറായിരിക്കണമെന്നും കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ മുന്നറിയിപ്പ്. കുറച്ചുനാളുകളായി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകുന്നതിനാല്‍ അതിര്‍ത്തിയില്‍ സൈന്യം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അഭിവാജ്യ ഘടകമായ ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ചെറിയൊരു യുദ്ധത്തിലേക്കെത്തിയാല്‍ സൈന്യം അത് നേരിടാന്‍ തയാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 1965 ലെ യുദ്ധം പാക്കിസ്ഥാന് ശക്തമായ രീതിയിലുള്ള മറുപടിയിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നുവെന്നും യുദ്ധസമയത്ത് ഇന്ത്യന്‍ ജനതയുടെ ഭാഗത്തുനിന്നും സൈന്യത്തിന് പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം സ്മരിച്ചു.