ലളിത് മോദി മാള്‍ട്ടയില്‍;ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന.

single-img
1 September 2015

raje_lalit2ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍ ലളിത് മോദിയെ വൈകാതെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന.നേരത്തെ മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടിസാണ് റെഡ് കോര്‍ണര്‍ നോട്ടിസ്.

ഇക്കഴിഞ്ഞ ആഗസ്ത് പതിനൊന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ തുണ തേടിയത്.മോദിക്ക് വിദേശത്തേക്ക് പോകാൻ സഹായിച്ചുവെന്നതിന്റെ പേരിൽ ബിജെപി സർക്കാർ ആരോപണം നേരുടുകയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുമാണ് ആരോപണം നേരിടുന്ന ബിജെപി നേതാക്കൾ.