ഇന്ത്യയിൽ സാമ്പത്തിക വളർച്ച താഴ്ന്നു

single-img
1 September 2015

A man welds together steel wheels, part of equipment used for packing medicine, inside a manufacturing unit in the western Indian city of Ahmedabadന്യൂഡല്ഹി: ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദമായ ഏപ്രില്-ജൂണ് കാലയളവിൽ ഇന്ത്യയിലെ സാമ്പത്തിക വളർച്ച ഏഴ് ശതമാനമായി കുറഞ്ഞു. കാർഷിക, ഉത്പാദന, സേവന മേഖലകളിലെ പുരോഗതി കുറഞ്ഞതാണ് കാരണം. ഈ വർഷം ജനവരി-മാർച്ച് പാദത്തിൽ 7.5 ശതമാനവും കഴിഞ്ഞ ഏപ്രിൽ-ജൂണിൽ 6.7 ശതമാനവുമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച.

2015 സാമ്പത്തിക വർഷത്തിൽ 8.18ശതമാനം വളർച്ചയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെച്ചിരുന്നത്. വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ തളർച്ച നേരിട്ടതുകൊണ്ട് ലക്ഷ്യം കൈവരിക്കാനാകുമോ എന്ന ആശങ്കയിലാണ് സർക്കാർ.വ്യാവസായിക ഉത്പാദനം കുറഞ്ഞതിനൊപ്പം സാമ്പത്തിക വളർച്ച കൂടി താഴ്ന്നതോടെ പലിശ നിരക്കുകൾ കുറയ്ക്കാന് റിസർവ് ബാങ്കിനു മേൽ സമ്മർദ്ദമേറി.

പലിശ കുറച്ച് ബാങ്കുകളുടെ വായ്പാ ലഭ്യത ഉയർത്തിയാൽ മാത്രമേ സമ്പദ്ഘടനയിൽ മുന്നേറ്റമുണ്ടാകുകയുള്ളൂ എന്നാണ് വ്യവസായ, വാണിജ്യ മേഖലകളുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് പലിശ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതരായിരിക്കുന്നത്. ഈ വർഷം ജനവരി മുതൽ മൂന്ന് തവണകളിലായി ആർ.ബി.ഐ. പലിശ നിരക്കുകൾ മുക്കാൽ ശതമാനം കുറച്ചിരുന്നു.