ഐ.എസ് ബന്ധമുള്ള മലയാളി യുവാവ് പിടിയിൽ

single-img
1 September 2015

isis1കൊച്ചി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐ.എസ് ) ബന്ധം സ്ഥാപിച്ച മലയാളി യുവാവ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്സിതയായ ‘റോ’യുടെ പിടിയിലായി. മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശിയായ യുവാവാണ് പിടിയിലായത്. എന്നാൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ‘റോ’ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തത്. അബുദാബിയില്‍ നിന്നെത്തിയയാളെ ഐബിയുടെ സഹായത്തോടെയാണ് റോ പിടികൂടിയത്. മലപ്പുറം തിരുനാവായ സ്വദേശിയായ യുവാവിനെ ചോദൃം ചെയ്യലിന് ശേഷം എന്‍ഐഎക്ക് കൈമാറും.