ഇരുപതുകാരിയായി മഞ്ജുവാര്യർ എത്തുന്നു

single-img
1 September 2015

a118റോജിൻ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ജോയി’ൽ മഞ്ജുവാരിയർ ഇരുപതുകാരിയുടെ വേഷത്തിൽ അഭിനയിക്കുന്നു. പുതിയ കഥാപാത്രത്തിനായുള്ള അണിയറ തയ്യാറെടുപ്പുകളുടെ തിരക്കിലാണ് മഞ്ചു ഇപ്പോൾ. ഇതിന്റെ ഭാഗമായി താരം പത്തുകിലോ ഭാരം വരെ കുറച്ചതായാണ് റിപ്പോർട്ട്.

മഞ്ജുവാര്യരും മാസ്റ്റർ സനൂപുമാണ് ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊടേക്കനാലിലും ലഡാക്കിലുമായി നടക്കും.
തിരിച്ചു വരവിനുശേഷമുളള മഞ്ജുവിന്റെ നാലാമത്തെ ചിത്രമാണിത്. മൂന്നാമത്തെ ചിത്രമായ റാണി പത്മിനി ഒക്ടോബർ ഇരുപത്തിമൂന്നിന് തിയെറ്ററുകളിൽ എത്തും.