ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് തെരുവുപട്ടികളെ കൊന്ന് കെട്ടിത്തൂക്കി.

single-img
1 September 2015

kathiroordogആർ.എസ്.എസ് നേതാവ് ആയിരുന്ന ഇളന്തോടത്ത് മനോജ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനത്തിൽ മനോജിനെ വാഹനമിടിച്ച് വീഴ്ത്തി വെട്ടിപ്പരിക്കേൽപ്പിച്ച സ്ഥലത്ത് തെരുവ് നായ്ക്കളെ വെട്ടി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ. ബോംബേറിനെ തുടര്‍ന്ന് മനോജ് സഞ്ചരിച്ച ഒമിനി വാന്‍ ഇടിച്ചുനിന്ന വൈദ്യുതി പോസ്റ്റിലാണ് പട്ടികളെ കൊന്ന് കയറില്‍ കെട്ടിത്തൂക്കിയത്.

മൂന്ന് നായ്ക്കളെയും വെട്ടി കൊലപ്പെടുത്തിയതിനു ശേഷമാണ് കയറിൽ കെട്ടി തൂക്കിയിട്ടിരിക്കുന്നത്. ബലിദാന ദിനാചരണ ചടങ്ങിൽ പങ്കെടുക്കാനായി രാവിലെ മനോജിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന പ്രവർത്തകരാണ് സംഭവം ആദ്യമായി കാണുന്നത്. പൊലീസത്തെി നായയെ അഴിച്ചുമാറ്റി.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിരവധി തവണയാണ് കണ്ണൂരില്‍ ബി.ജെ.പി ^ സി.പി.എം സംഘര്‍ഷമുണ്ടായത്. ഇതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്