റോഡ് മോശമാണെങ്കില്‍ ജനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ്

single-img
1 September 2015

roads

റോഡ് മോശമാണെങ്കില്‍ ജനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്‍എച്ച് 53 ലെ റായ്പൂര്‍ മുതല്‍ ദുര്‍ഗ് വരെയുള്ള 26 കിലോമീറ്റര്‍ പൊട്ടിപ്പൊളിഞ്ഞ ശോചനീയമായ അവസ്ഥയിലായിട്ടും ടോള്‍ പിരിക്കുന്നതിനക്കുറിച്ച് ലഭിച്ച പരാതിയിന്മേലാണ് സുപ്രീംകോടതിയുടെ വിധി.

ഈ റോഡിന്റെ അവസ്ഥ പരിശോധിക്കുന്നതിനായി രണ്ടംഗ കമ്മറ്റിയേയും സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. അവിടെ മാത്രമല്ല രാജ്യത്തൊരിടത്തും തകര്‍ന്ന റോഡിന് ടോള്‍പിരിക്കരുതെന്നും കോടതി വിധിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല തകര്‍ന്ന് കിടക്കുന്ന എന്‍എച്ച് 53 റോഡില്‍ നിന്ന് നിന്ന് കരാറുകാരന്‍ പിരിച്ച 11 കോടി രൂപ കേന്ദ്രസര്‍ക്കാരിലേയ്ക്ക് തിരിച്ചടയ്ക്കാനും കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ റായ്പൂര്‍ ദുര്‍ഗ റോഡ് പൂര്‍ണ്ണമായിട്ടും തകര്‍ന്നിട്ടില്ലെന്നും ചിലഭാഗങ്ങള്‍ സഞ്ചാര യോഗ്യമാണെന്നുമുള്ള വാദത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ടോളിന്റെ 20 ശതമാനം പിരിക്കാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്. ലാല്‍ മോഹന്‍ പണ്ഡെ എന്ന ആളുടെ പരാതിയിന്മേലാണ് കോടതി വിധിച്ചിരിക്കുന്നത്.