ഐ.എസ് ഭീകരര്‍ ഇറാഖില്‍ നാലുപേരെ മൃഗീയമായി ചുട്ടുകൊന്നു

single-img
1 September 2015

ISIS

ഐ.എസ് ഭീകരര്‍ ഇറാഖില്‍ നാലുപേരെ മൃഗീയമായി ചുട്ടുകൊന്നു. കയ്യും കാലും ചങ്ങല കൊണ്ട് ബന്ധിച്ചശേഷം നാലുപേരെയും ചുട്ടു കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്.

ഇത് പ്രതികാരത്തിനുള്ള സമയമാണെന്നും അവര്‍ ഞങ്ങളെ ആക്രമിച്ചതിനാല്‍ ഞങ്ങള്‍ അവരെ ആക്രമിക്കുന്നുവെന്നുമാണ് ചിത്രങ്ങള്‍ക്കൊപ്പമുള്ള സന്ദേശത്തിലുള്ളത്. അവര്‍ ഞങ്ങളെ ശിക്ഷിച്ച പോലെ ഞങ്ങള്‍ അവരെ ശിക്ഷിക്കുന്നതായും വിഡിയോയില്‍ മുഖം മറച്ച ഭീകരന്‍ പറയുന്നുണ്ട്. ഐ.എസിന്റെ ഓണ്‍ലൈന്‍ വിഭാഗം പുറത്തു വിട്ട വിഡിയോയില്‍ ഏതാണ് സ്ഥലമെന്നോ തിയതിയോ രേഖപ്പെടുത്തിയിട്ടില്ല.