പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കുമുള്ള സംവരണം നിർത്തലാക്കണമെന്ന ആർഎസ്എസ് നിലപാടിനെതിരെ പിണറായി വിജയൻ; ദളിത്‌-പിന്നോക്ക വിഭാഗങ്ങളെ ആർ എസ് എസ് കൂടാരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നവർ ആർ എസ് എസിന്റെ സംവരണ വിരുദ്ധ നിലപാടിൽ പ്രതികരിക്കാത്തത് ആശ്ചര്യകരം

single-img
1 September 2015

TH30_PINARAYI_VIJAY_516498fജാതി അടിസ്ഥാനമാക്കിയുള്ള സംവരണം നിർത്തലാക്കണമെന്ന ആർഎസ്എസ് നിലപാടിനെതിരെ പിണറായി വിജയൻ.പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കുമുള്ള സംവരണം എടുത്തുകളയണമെന്ന ആർ.എസ്.എസ് നിലപാട് ആർഎസ്എസിന്റെ സവർണ്ണ -പിന്തിരിപ്പൻ ചിന്തയുടെ ഉല്പന്നമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു.കേരളത്തിലെ ദളിത്‌-പിന്നോക്ക വിഭാഗങ്ങളെ ആർ എസ് എസ് കൂടാരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നവർ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും പിണറായി കൂട്ടിച്ചേർത്തു.

പട്ടിക ജാതി, പട്ടിക വിഭാഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൽകിവരുന്ന സംവരണം നിർത്തലാക്കണമെന്ന് ആർഎസ്എസ് ചിന്തകൻ എം.ജി. വൈദ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ഇപ്പോൾ ആവശ്യമില്ല. ഒരു ജാതിയും ഇന്ന് പിന്നോക്കാവസ്ഥയിലല്ല. തീരെ താഴ്ന്നനിലയിൽ ഉള്ള പട്ടിക ജാതി, പട്ടിക വിഭാഗക്കാർക്കു വേണമെങ്കിൽ സംവരണം തുടരാം. അതും പത്തുവർഷത്തേക്കു മാത്രം. അതിനുശേഷം സംവരണം പൂർണമായി നിർത്തലാക്കണമെന്നാണു ആർ.എസ്.എസ് ചിന്തകൻ സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.