കഴകൂട്ടം ബൈപാസിന്റെ ഉത്ഘാടനചടങ്ങില്‍ ജനപ്രധിനിധിപോലും അല്ലാത്ത ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മുഖ്യാഥിതികളോടൊപ്പം മുന്‍നിരയിലിരുന്നതിനെ ചോദ്യം ചെയ്ത് ജനപ്രതിനിധികള്‍

single-img
1 September 2015

DSC_0228

കഴകൂട്ടം ബൈപാസ് വികസനപദ്ധതിയുടെ ഉത്ഘാടന ചടങ്ങ് ബി.ജെ.പി. പാര്‍ട്ടിയുടെ സമ്മേളനമായി മാറിയെന്ന് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശിലാസ്ഥാപനം നടത്തി പദ്ധതി ഉത്ഘാടനം ചെയ്ത പരിപാടിയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മുഖ്യാതികള്‍ക്കൊപ്പം മുന്‍നിരയില്‍ ഇരുന്നതിനെതിരെയാണ് എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, എം.എ. വാഹിദ് എന്നിവര്‍ പ്രതിഷേധിച്ചത്.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി വി.എസ്. ശിവകുമാര്‍, എം.പി. ശശി തരൂര്‍ തിരുവനന്തപുരം ജില്ലയ്ക്കകത്തുള്ള മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ എന്നിവരായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് പുറമേ ചടങ്ങില്‍ പങ്കെടുത്ത മുഖ്യാഥിതികള്‍. ഇക്കൂട്ടത്തിലാണ് ഒരു ജനപ്രധിനിധിപോലും അല്ലാത്ത വി. മുരളീധരന്‍ പങ്കെടുത്തത്. നേരത്തെ മുരളീധരന്റെ പേര് ശിലാഫലകത്തില്‍ എം.എല്‍.എ.മാരുടെ പേരിനുമുകളില്‍ ചേര്‍ത്തതിനെതിശര വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് എം.എല്‍.എ. മാരായ ജമീലാ പ്രകാശവും എ.ടി. ജോര്‍ജ്ജും ചടങ്ങില്‍ നിന്നും പിന്മാറിയതെന്ന് വി.ശിവന്‍കുട്ടി എം.എല്‍്.എ വ്യക്തമാക്കി.

ഈ ചടങ്ങില്‍ എന്ത് അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന രപസിഡന്റിനെ ക്ഷണിച്ചതെന്ന് അറിയില്ലെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെ ചടങ്ങില്‍ ക്ഷണിച്ചെങ്കില്‍ മറ്റു പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കന്മാരെയും ചടങ്ങിന് ക്ഷണിക്കണമായിരുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു. ഈ നടപടിയില്‍ പ്രതിഷേധിച്ച് ‘പെരുമാറ്റചട്ടലംഘന’ത്തിന് സ്പീക്കര്‍ക്കറുടെ പക്കല്‍ പരാതി നല്‍കുമെന്നും വി. ശിവന്‍കുട്ടി, എം.എ. വാഹിദ് എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു.പി.എ. സര്‍ക്കാര്‍ കേന്ദ്രഭരണത്തിലിരുന്ന സമയത്താണ് കഴക്കൂട്ടം ബൈപ്പാസ് റോഡ് രണ്ടുവരി പാതയില്‍ നിന്നും നാലുവരിയാക്കാനുള്ള പുനരുദ്ധാരണപദ്ധതിയ്ക്ക് അനുമതി ലഭിച്ചിരുന്നതെന്നും ടെണ്ടര്‍ നടപടികള്‍ വൈകിയതു കാരണം നിര്‍മ്മാണോത്ഘാടനം നീണ്ടുപോകുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം എം.എ വാഹിദ് എം.എല്‍.എ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉത്ഘാടനം ചെയ്യുന്ന വേളയില്‍ ബി.ജെ.പി പ്രസഎ്തുത പദ്ധതിയുടെ പിതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്ഘാടന ചടങ്ങ് വേദിയില്‍ നടക്കുമ്പോള്‍ പുറത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ബി.ജെ.പി. പ്രവര്‍ത്തകരും അവരവരുടെ നേതാക്കള്‍ക്ക് മത്സരിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന പ്രസിഡന്റ് കഴക്കൂട്ടത്ത് മത്സരിക്കാന്‍ പോകുന്നതിന്റെ മുന്നോടിയാണ് ഇത്തരത്തിലുള്ള പരിപാടികളില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നതെന്നാണ് മറ്റു പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നത്.

ചടങ്ങിന് ശേഷം ഇരുപാര്‍ട്ടികളുടെയും ആഘോഷപ്രകടനങ്ങള്‍ റോഡില്‍ അരങ്ങേറുകയും ചെയ്തു. ശിലാസ്ഥാപനം ഉത്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴകൂട്ടത്തിന് പുറമേ കേരളത്തിലെ മറ്റു പല പ്രധാന റോഡുകളുടെയും നിര്‍മ്മാണ നടപടികള്‍ വേഗത്തിലാക്കുമെന്ന് സൂചിപ്പിക്കുകയുണ്ടായി.