ഗുജറാത്തില്‍ വന്‍ റാലി നടത്തി നരേന്ദ്രമോദിയെ വെല്ലുവിളിച്ച ഹാര്‍ദിക് സംവരണ സമരം രാജ്യവ്യാപകമാക്കാന്‍ ഡെല്‍ഹിയിലെത്തി

single-img
31 August 2015

Open-Letter-to-Hardik-Patel-from-a-Fellow-Gujarati

ഗുജറാത്തിനേയും ബി.ജെ.പിയേയും വിറപ്പിച്ച സമുദായപ്രക്ഷോഭത്തിന് നേതൃത്വംനല്‍കുന്ന ഹാര്‍ദിക് പട്ടേല്‍ ഞായറാഴ്ച ഡല്‍ഹിയിലെത്തി. സംവരണസമരം മറ്റുസമുദായങ്ങളെക്കൂടി ഉള്‍പ്പെടുത്തി രാജ്യവ്യാപകമാക്കുമെന്നും വിദ്യാഭ്യാസം, തൊഴില്‍മേഖലകളില്‍ സംവരണം ഉറപ്പാക്കാന്‍ മറ്റുസമുദായക്കാരുമായും കൂട്ടുചേരുമെന്നും ഹാര്‍ദിക് പട്ടേല്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യാ മഹാരാജ്യത്തെ 85 ശതമാനം പേരും പാവങ്ങളാണെന്നും അവരെല്ലാം സംവരണം അര്‍ഹിക്കുന്നെന്നും എന്നാല്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും തന്റെ സമരത്തിന് ബന്ധമില്ലെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍നടന്ന സംവരണ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അങ്ങനെയുണ്ടായില്ലെങ്കില്‍ സൂറത്തില്‍നിന്ന് ഒരു പ്രഖ്യാപനമുണ്ടാകുമെന്നും ഹാര്‍ദിക് മുന്നറിയിപ്പ് നല്‍കി.

സംവരണസമരം ഡല്‍ഹിയിലേക്ക് മാറ്റുമെന്നും തുടര്‍ന്ന് രാജ്യവ്യാപകമാക്കുമെന്നും കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ വന്റാലി നടത്തിക്കൊണ്ട് ബി.ജെ.പി.യെ വെല്ലുവിളിച്ച ഹാര്‍ദ്ദിക് അറിയിച്ചു. സംവരണനയങ്ങള്‍ ഇന്ത്യയെ 35 വര്‍ഷം പിന്നോട്ടടിച്ചിരിക്കുകയാണ്. ജന്തര്‍മന്ദറിലും ലഖ്‌നൗവിലും പ്രതിഷേധ പ്രകടനം നടത്താന്‍ ആലോചനയുണ്ട്. ഡല്‍ഹിയില്‍ ജാട്ട്, ഗുജ്ജര്‍ സമുദായക്കാരുമായി ചര്‍ച്ച നടത്തിയശേഷം സമരപരിപാടി ആസൂത്രണം ചെയ്യും. ഇതൊരു 100 മീറ്റര്‍ ഓട്ടമല്ല, ഒരു മാരത്തണ്‍ ആണ്്. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ വര്‍ഷം സമരം തുടരേണ്ടിവരും – ഹാര്‍ദിക് പറഞ്ഞു.