ഇന്ധന വില കുറച്ചു;പെട്രോളിന് 2 രൂപയും, ഡീസലിന് 50 പൈസയും കുറച്ചു

single-img
31 August 2015

petrolരാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും, ഡീസല്‍ ലിറ്ററിന് അന്‍പത് പൈസയും കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വരും. രണ്ടാഴ്‌ചയായി ആഗോള വിപണിയില്‍ എണ്ണ വില കുറവാണുണ്ടായിരുന്നത്‌. ഇതേതുടര്‍ന്നാണ്‌ വില കുറച്ചത്‌. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 61.20 രൂപയും ഡീസലിന് 44.45 രൂപയുമാണ് വില.
ഓഗസ്‌റ്റ് പതിനഞ്ചിനാണ്‌ നേരത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചത്‌. പെട്രോളിന്‌ 1.27 രൂപയും ഡീസലിന്‌ 1.17 രൂപയുമാണ്‌ കഴിഞ്ഞ മാസം കുറച്ചത്‌.