പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ വിമർശനുവമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്

single-img
31 August 2015

vellappally22_2ആർക്കും വേണ്ടാത്ത ഒരു നേതാവായി വി.എസ് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയനു മുന്നിൽ നല്ല പിള്ള ചമയാനാണ് വി.എസിന്റെ ശ്രമമെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എ.കെ.ജി സെന്ററിലെ സഖാക്കന്മാർ എഴുതി നൽകുന്ന കുറിപ്പ് വായിക്കുക മാത്രമാണ് വിഎസ് ചെയ്യുന്നത്. തീർത്ഥാടകനായിട്ട് ഒരു തവണയെങ്കിലും വി.എസ് ശിവഗിരിയിൽ പോകണം എന്നും അദ്ദേഹം പറഞ്ഞു.അതേസമയം കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ബിജെപിയടക്കം ഒരു പാര്‍ട്ടിയുമായും എസ്.എന്‍.ഡി.പി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.