സൗദി അറേബ്യയിൽ ഭവനസമുച്ചയത്തിൽ തീപിടിത്തം : 11 പേർ മരിച്ചു

single-img
31 August 2015

_85270452_fea4e079-567b-4fed-a9a4-891a1b915a6aസൗദി അറേബ്യയിലെ ഭവനസമുച്ചയത്തിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. ഇരുനൂറോളം പേർക്ക് പൊള്ളലേറ്റു. രാവിലെ പ്രാദേശിക സമയം ആറോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അരാംകോ അറിയിച്ചു.സൗദിയിലെ കിഴക്കൻ നഗരമായ കോബറിലെ സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അരാംകോ എണ്ണക്കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിട സമുച്ചയത്തിലാണ് അപകടമുണ്ടായത്.