ഫോര്‍ട്ടുകൊച്ചി ബോട്ട്‌ ദുരന്തം :ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്ന്‌ മേയര്‍ ടോണി ചമ്മണി

single-img
31 August 2015

imagesഫോര്‍ട്ടുകൊച്ചി ബോട്ട്‌ ദുരന്തം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്ന്‌ കൊച്ചി മേയര്‍ ടോണി ചമ്മണി. ദുരന്തത്തെ രാഷ്‌ട്രീയവത്‌കരിക്കുന്നത്‌ ശരിയല്ല. ഫോര്‍ട്ടുകൊച്ചി അപകടം സംഭവിച്ചതെങ്ങനെയെന്നത്‌ ദൃശ്യങ്ങളിലൂടെ വ്യക്‌തമാണ്‌. എന്നാല്‍, കാരണങ്ങളില്ലാതെ കോര്‍പറേഷനെ കുറ്റപ്പെടുത്താനാണു ചിലര്‍ ശ്രമിക്കുന്നത്‌ അദ്ദേഹം പറഞ്ഞു. ഫോര്‍ട്ടുകൊച്ചി ദുരന്തത്തില്‍ കോര്‍പറേഷനേയും പ്രതി ചേര്‍ക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമുളള സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു മേയര്‍.