കുലംകുത്തിയൊഴുകുന്ന വെള്ളത്തില്‍ കയ്യിലുയര്‍ന്നുനില്‍ക്കുന്ന കുപ്പി കുട്ടിയായി മാറിയ വിഷ്വല്‍ എഫക്ട് ജാലവിദ്യയുമായി ബാഹുബലി മേക്കിംഗ് വീഡിയോ

single-img
31 August 2015

Bahubali

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ വിഷ്വല്‍ എഫക്ട് വിസ്മയം സൃഷ്ടിച്ച ബാഹുബലിയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ ബാഹുബലിയുടെ വിഷ്വല്‍ ഇഫക്ട്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് മകുത ഗ്രൂപ്പ് ആണ്.

മുമ്പ് ഒരു ഗാന രംഗം ചിത്രീകരിക്കുന്നതിന്റെ ഗ്രാഫിക്‌സ് വിഡിയോ പുറത്തുവിട്ടതിന്റെ പിന്നാലെയാണ് ചിത്രത്തിന്റെ ഗ്രാഫിക്‌സ് മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.