നേരത്തെയുള്ള യുദ്ധ പരാജയങ്ങള്‍ ഓര്‍മിച്ചു മാത്രമേ പാകിസ്ഥാന്‍ ഇന്ത്യയോട് യുദ്ധത്തിനിറങ്ങാവു എന്ന് ഇന്ത്യന്‍ പ്രതിരോധ വിദഗ്ധന്‍ മേജര്‍ ജനറല്‍ (റിട്ട) എസ്.ആര്‍.സിന്‍ഹോ

single-img
31 August 2015

sr-sinho

ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് ഇന്ത്യയുടെ വക കുറിക്ക് കൊള്ളുന്ന മറുപടി. മുന്‍കാല യുദ്ധ പരാജയങ്ങള്‍ ഓര്‍മിച്ചുകൊണ്ടേ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പോരിനിറങ്ങാവൂവെന്ന് ഇന്ത്യന്‍ പ്രതിരോധ വിദഗ്ധന്‍ മേജര്‍ ജനറല്‍ (റിട്ട) എസ്.ആര്‍.സിന്‍ഹോയാണ് പാകിസ്ഥാനോട് മറുപടി പറഞ്ഞത്.

1965ലേതുപോലെ യുദ്ധം നടക്കുകയാണെങ്കില്‍ ഇന്ത്യ അന്ന് അനുഭവിച്ചതിലും കൂടുതല്‍ അനുഭവിക്കുമെന്നും ഈ നഷ്ടം ഇന്ത്യ ദശാബ്ദങ്ങളോളം ഓര്‍മിക്കുമെന്നും പാക്ക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണിപ്പെടുത്തിയിരുന്നു. അതിനു മറുപടിയായാണ് പാകിസ്ഥാന്‍ വെളിവില്ലാതെയാണ് സംസാരിക്കുന്നതെന്നും അവര്‍ ചരിത്രം കാണുന്നില്ലെന്നും സിന്‍ഹോ അഭിപ്രായപ്പെട്ടത്.

പാകിസ്ഥാന്‍ ഇന്ത്യയുമായി ഇടപെടുമ്പോള്‍ ചരിത്രം വായിക്കുന്നത് നല്ലതാണെന്നും ഇതാദ്യമായല്ല പാക്കിസ്ഥാന്‍ ഇത്തരം ഭീഷണികള്‍ പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.