ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിറുത്തി ഒരാളെ വെട്ടിക്കൊന്നു

single-img
31 August 2015

accidentബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിറുത്തി ഒരാളെ വെട്ടിക്കൊന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം പൊലീസ് സ്‌​റ്റേഷൻ അതിർത്തിയിലെ പൈവളിഗെ ബായിക്കട്ടയിലെ ആസിഫാ(39)ണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കന്യാനയിലാണ് സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സുഹൃത്ത് റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.