പള്ളിയോടങ്ങള്‍ ഇന്ന് പമ്പാനദിയെ പുളകച്ചാര്‍ത്തണിയിക്കും; ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്

single-img
31 August 2015

Kerala_boatrace

ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ച് രാവിലെ 9ന് ക്ഷേത്രത്തില്‍നിന്നും ഭദ്രദീപം ജലമേള നടക്കുന്ന പവലിയനിലേക്ക് വേലകളി,പഞ്ചവാദ്യം,മുത്തുകുടകള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയായി എത്തിക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പതാക ഉയര്‍ത്തും.

ഉച്ചക്ക് 1.30ന് ജലമേള കേന്ദ്ര ടൂറിസംസാംസ്‌കാരികവ്യോമയാന മന്ത്രി ഡോ.മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മത്സര വള്ളംകളി മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി.അനില്‍കുമാര്‍ സുവനീര്‍ പ്രകാശനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും.

ഉത്രട്ടാതി ജലമേളയ്ക്കായി പമ്പ നദിയിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനായി മണിയാര്‍ ഡാം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് തുറന്നു. പമ്പാനദിയുടെ ഇരുകരയിലും താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

വള്ളംകളി കഴിയുന്നതുവരെ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ ക്രമീകരിക്കുന്നതിന് ആറന്മുള സത്രത്തില്‍ ചേര്‍ന്ന വിദഗ്ദ്ധസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.