ഉത്തരകേരളം പുകയുന്നു; ബോംബുമായി സഞ്ചരിച്ച സി.പി.എം പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍

single-img
31 August 2015

Party

തിരുവോണ നാളില്‍ സംസ്ഥാനത്ത് തുടങ്ങിയ സിപിഎം- ബിജെപി സംഘര്‍ഷം തുടരുന്നു. കണ്ണൂര്‍ പള്ളിയാം മൂല സിപിഐഎം പ്രവര്‍ത്തകരുടെ വീടിനു നേരെയും തളാപ്പ് ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെയും ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായതിന് പിന്നാലെ കണ്ണൂര്‍ ചക്കരക്കല്ല് പെരിങ്ങളായിയില്‍ ബോംബുമായി സഞ്ചരിച്ച പിലാനൂര്‍ സ്വദേശി ഷനോജ് എന്ന സിപിഎം പ്രവര്‍ത്തകനെ പോലീസ് പിടികൂടി.

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ കോട്ടൂര്‍, അമ്പലത്തറ സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറ് ബിജെപി പ്രവര്‍ത്തകരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ കൊളവയലില്‍ സി.പി.എം പ്രവര്‍ത്തകരായ ഷിജു, ശ്രീജേഷ്, രതീഷ്, ശ്രീജിത് എന്നിവര്‍ക്കക്ക് ഇന്നലെ കുത്തേറ്റിരുന്നു. ഇതില്‍ ശ്രീജേഷിന്റെ നില ഗുരുതരമാണ്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്റെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെ ബോംബേറുണ്ടായിരുന്നു.