ദൈവത്തെ പ്രീതിപ്പെടുത്താന്‍ പരസ്പരം കല്ലെറിഞ്ഞുള്ള ആഘോഷത്തില്‍ പങ്കെടുത്ത 145 വിശ്വാസികള്‍ക്ക് പരിക്ക്

single-img
31 August 2015

bagwal

ദൈവത്തെ പ്രീതിപ്പെടുത്തുന്ന കല്ലെറിയല്‍ ആഘോഷത്തില്‍ പങ്കെടുത്ത 145 വിശ്വാസികള്‍ക്ക് പരിക്കേറ്റു. രക്ഷാബന്ധന്‍ ദിനത്തോട് അനുബന്ധിച്ച് ഉത്തരാഖണ്ഡില്‍ ചാമ്പവാത് ജില്ലയില്‍ നടന്ന ആഘോഷത്തിലാണ് സംഭവം.

ദേവപ്രീതിക്കായി വിശ്വാസികള്‍ പരസ്പരം കല്ലെറിയുന്നതാണ് ആചാരം. തങ്ങള്‍ക്ക് നേര്‍ക്കുവരുന്ന കല്ലുകള്‍ തടയാന്‍ മുളകള്‍ കൊണ്ടുള്ള കവചം വിശ്വാസികളുടെ കൈവശമുണ്ടായിരിക്കുമെങ്കിലും കല്ലേറ് രൂക്ഷമായതോടെ മുളക്കുടകള്‍ വെറുതെയാവുകയായിരുന്നു.

വര്‍ഷാവര്‍ഷം ഈ ആഘോഷം നടക്കുന്നത് ബറാഹി ദേവതയുടെ ക്ഷേത്രത്തിലാണ്. മുഖ്യമന്ത്രി ഹരീഷ് റാവത്തും ശനിയാഴ്ച്ച നടന്ന കല്ലെറിയല്‍ ആഘോഷം കാണാന്‍ എത്തിയിരുന്നു.