ജൈന സമുദായാംഗങ്ങള്‍ സ്വയം മരണം വരിക്കുന്ന അനുഷ്ഠാനമായ സന്ധാര പിന്തുടരുന്നതിന് സുപ്രീം കോടതിയുടെ അനുമതി

single-img
31 August 2015

supreme court

ജൈന സമുദായാംഗങ്ങള്‍ക്ക് സ്വയം മരണം വരിക്കാനുള്ള അനുഷ്ഠാനമായ സന്ധാര അനുഷ്ഠാനം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജൈനര്‍ക്ക് സന്ധാര അനുഷ്ഠിക്കാമെന്ന് പിന്തുടരുന്നതിന് സുപ്രീം കോടതി അനുമതി നല്‍കി.

ജൈനമത വിശ്വാസികള്‍ നിരാഹാരമിരുന്ന് സ്വയം മരണം വരിക്കുന്ന അനുഷ്ഠാനമായ സന്ധാര ആത്മഹത്യയ്ക്ക് തുല്യമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ നിഖില്‍ സോണി സന്ധാര നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി.