ലഷ്‌കര്‍ ഭീകരര്‍ പാക് നാവികസേനയുടേയും ഐ.എസ്‌ഐയുടേയും സഹായത്തോടെ ഇന്ത്യയെ ആക്രമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

single-img
31 August 2015

the-indian-army

പാകിസ്ഥാനിലെ നാവിക സേനയുടെയും അവിടുത്തെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെയും സഹായത്തോടെ ലഷ്‌കറെ തോയ്ബ 2008ലെ മുംബൈ ഭീകരാക്രമണം പോലെ ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണവിഭാഗമാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയെ ആക്രമിക്കുന്നതിനായി ലഷ്‌കര്‍ ഭീകരര്‍ക്ക് പരിശീലനം നടത്താന്‍ പാക്കിസ്ഥാന്‍ നാവികസേന, കറാച്ചി തുഖമുഖം ഐഎസ്‌ഐക്ക് വിട്ടുകൊടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ മണ്ണില്‍ ഭീകരത വളര്‍ത്തുന്നതിന് പാക്ക് അധികൃതര്‍ ഭീകരരുടെ കൂട്ടുപിടിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ റിപ്പോര്‍ട്ട്.

ഇന്ത്യയ്ക്ക് പതിറ്റാണ്ടുകള്‍ ഓര്‍ത്തിരിക്കാന്‍ തക്കവിധത്തിലുള്ള നഷ്ടങ്ങള്‍ വരുത്താന്‍ പാകിസ്ഥാന് സാധിക്കുമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞിരുന്നു.