ശ്രീലങ്കക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

single-img
31 August 2015
Indian cricketer Ishant Sharma (L) and Sri Lankan cricketer Dinesh Chandimal exchange words during the fourth day of the third and final Test cricket match between Sri Lanka and India at the Sinhalese Sports Club (SSC) in Colombo on August 31, 2015. AFP PHOTO / Ishara S. KODIKARA        (Photo credit should read Ishara S.KODIKARA/AFP/Getty Images)

ശ്രീലങ്കക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 274 റണ്‍സ് നേടി. മൂന്നാം ടെസ്റ്റ് ജയിക്കാന്‍ ശ്രീലങ്കക്ക് 386 റണ്‍സ് വേണം. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തിയപ്പോള്‍ വാലറ്റത്തിന്റെ മികവിലാണ് ഇന്ത്്യ നല്ല സ്‌കോര്‍ കണ്ടെത്തിയത്.

സ്‌കോര്‍: ഇന്ത്യ 312, 274/8 ശ്രീലങ്ക: 201.

മൂന്ന് വിക്കറ്റിന് 21 എന്ന നിലയില്‍ നാലാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ (21) ആണ് ആദ്യം നഷ്ടമായത്. രോഹിത് ശര്‍മയ്‌ക്കൊപ്പം 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് കോഹ്ലി മടങ്ങിയത്. 72 പന്തില്‍ 50 റണ്‍സെടുത്ത രോഹിതും 62 പന്തില്‍ 49 റണ്‍സെടുത്ത ബിന്നിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 54 റണ്‍സെടുത്തു. രോഹിത് പുറത്തായതിന് ശേഷം നമാന്‍ ഓജയ്‌ക്കൊപ്പം (35) ബിന്നി 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

അടുത്തടുത്ത വിക്കറ്റുകളില്‍ ഓജയും ബിന്നിയും പുറത്തായപ്പോള്‍ എട്ടാം വിക്കറ്റില്‍ അമിത് മിശ്രയും (62 പന്തില്‍ 39) രവി അശ്വിനും (54) ഉറച്ചു നിന്നതോടെയാണ് ഇന്ത്യയുടെ ലീഡ് 300 കടന്നത്.