തെന്നിന്ത്യൻ ചലച്ചിത്ര നടി മുക്ത വിവാഹിതയായി

single-img
30 August 2015

imagesതെന്നിന്ത്യൻ ചലച്ചിത്ര നടി മുക്ത വിവാഹിതയായി. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് വരന്‍. പരമ്പരാഗത ക്രൈസ്‌തവ വേഷമായ ചട്ടയും മുണ്ടും ധരിച്ചാണ് വധു വിവാഹത്തിനെത്തിയത് കൗതുകമായി. ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളിയിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വരന്റെ വസ്‍ത്രം ഷര്‍ട്ടും മുണ്ടുമായിരുന്നു. ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട് ‘ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് നടത്തുകയാണ് പാലാ സ്വദേശിയായ റിങ്കു. വിവാഹചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.