കണ്ണൂരിൽ സംഘർഷത്തിന് തു‌ടക്കമിട്ടത് ആർ.എസ്.എസുകാർ :പി.ജയരാജൻ

single-img
30 August 2015

downloadകണ്ണൂരിൽ സംഘർഷത്തിന് തു‌ടക്കമിട്ടത് ആർ.എസ്.എസുകാരാണ്. കല്യാണം നടക്കുന്ന വീടുകളടക്കം പതിനാല് വീടുകളാണ് ആർ.എസ്.എസുകാർ തകർത്തത് എന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ . സ്ത്രീകൾക്കും കുട്ടികൾക്കും നേരെയും ആക്രമണം നടത്തുകയെന്നത് ആർ.എസ്.എസിന്റെ നയമാണെന്നും ജയരാജൻ പറഞ്ഞു.

‘ഭക്തിഭ്രാന്ത്’ പ്രചരിപ്പിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത് .വിശ്വാസവുമായി ബന്ധപ്പെട്ട റാലികൾക്ക് സി.പി.എം എതിരല്ല. എന്നാൽ, നാടിന്റെ സമാധാനം തകർക്കുന്ന ശ്രമങ്ങളെ പാർട്ടി ശക്തമായി എതിർക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.