ഭൂമിയേറ്റെടുക്കൽ ഓർഡിനൻസ് പുതുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
30 August 2015

modi_mannkibaat_address_air_650ഭൂമിയേറ്റെടുക്കൽ ഓർഡിനൻസ് പുതുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
ഓർഡിനൻസ് പുനർവിജ്ഞാപനം ചെയ്യില്ലെങ്കിലും 13 കേന്ദ്ര നിയമങ്ങളെ കൂടി ബില്ലിന്റെ പരിധിയിൽ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു . തിങ്കളാഴ്ച ഓർഡിനൻസിന്റെ കാലാവധി അവസാനിക്കും.

ഓർഡിനൻസ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ വ്യാപക ശ്രമം ഉണ്ടായി. ഇത് കർഷകരിൽ ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും ഇടയാക്കി. സംസ്ഥാന സർക്കാരുകൾ അടക്കം നിരവധി മേഖലകളിൽ നിന്ന്, ഭൂമിയേറ്റെടുക്കൽ ബില്ലിന്മേൽ പരിഷ്കരണം വരുത്തണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നതായും മോദി പറഞ്ഞു.