മാവേലിക്കരയിൽ പോലീസിനെ കണ്ട് ഭയന്നോടിയ ആള്‍ പുഴയില്‍ വീണ് മരിച്ചു

single-img
30 August 2015

download (1)മാവേലിക്കരയ്ക്ക് സമീപം കൊല്ലക്കടവില്‍ പോലീസിനെ കണ്ട് ഭയന്നോടിയ ആള്‍ പുഴയില്‍ വീണ് മരിച്ചു. ചെറിയനാട് സ്വദേശി സിദ്ധിഖ് റാവുത്തറാണ് (60) അച്ചന്‍കോവിലാറ്റില്‍ വീണ് മരിച്ചത്.ഓണാഘോഷത്തിന്റെ ഭാഗമായി പുഴയോരത്ത് പുത്തന്‍പാലം കടവിന് സമീപത്തിരുന്ന് കൂട്ടുകാരോടൊപ്പം ചീട്ടുകളിക്കുന്നതിനിടെ പോലീസ് വരുന്നത് കണ്ട് ഭയന്നോടിയാണ് സിദ്ധിഖ് പുഴയില്‍ വീണത്. നാട്ടുകാര്‍ ഉടനെ മുങ്ങിയെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.