ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി താഴ്ത്തിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നു:വി.എസ് ;ഗുരു ഈഴവരുടെ ഗുരു തന്നെ എന്ന് വെള്ളാപ്പള്ളി

single-img
30 August 2015

1434778812-Chodyam-Utharam-EP-136-Stillശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി താഴ്ത്തിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആലപ്പുഴ മാമ്പുഴക്കരിയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വി.എസിന്റെ പരാമര്‍ശം. എന്നാൽ ശ്രീനാരായണ ഗുരു ഈഴവരുടെ ഗുരു തന്നെയാണെന്നും അതില്‍ വി.എസിന് അങ്കലാപ്പു വേണ്ടെന്നും വെള്ളാപ്പള്ളി മറുപടിയായി പറഞ്ഞു .
ശിവഗിരി തീര്‍ത്ഥാടനത്തിന് പോകുന്നത് ക്രിസ്ത്യാനിയല്ല, ഈഴവനാണ്. ഗുരുവിനെ ബഹുമാനിക്കുന്നവരാണ്. ഈഴവന്റെ ഗുരുവാണ് ശ്രീനാരായണ ഗുരു എന്നും വെള്ളാപ്പള്ളി പറഞ്ഞു.