പാലസ്തീന്‍ ബാലനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഇസ്രയേലി സൈനികനെ ചെറുക്കുന്ന അമ്മയും സഹോദരിയും; ലോക മനസാക്ഷിയെ ഞെട്ടിച്ച് ഇസ്രയേല്‍ സൈനികന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍

single-img
30 August 2015

Palasti 1

പാലസ്തീന്‍കാരോടുള്ള ഇസ്രായേല്‍ സൈനികരുടെ ക്രൂരതകള്‍ക്ക് അവസാനമില്ല. അതിനു തെളിവാണ് 12 വയസ്സുകാരനായ പാലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈനികന്‍ മആര്‍ദ്ദിക്കുന്നതും ബാലനെ രക്ഷിക്കാന്‍ കുട്ടിയുടെ മാതാവും സഹോദരിയും സൈനികനോട് പോരാടുന്നതുമായ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നത്.

വെസ്റ്റ്ബാങ്കിലെ റാമല്ലയിക്ക് സമീപം നബി സാലെഹ് ഗ്രാമത്തില്‍ ജൂതകുടിയേറ്റത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനത്തിനിടെയാണ് ഇസ്രായേല്‍ സൈനികന്‍ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. പ്രതിഷേത്തിനിടെ ഇസ്രായേല്‍ സൈനികര്‍ക്കു നേരെ കല്ലേറ് നടത്തിയതിനാണ് കുട്ടിയെ പിടികൂടിയതെന്നാണ് ഐഡിഎഫ് വക്താവ് പറയുന്നു. എന്നാല്‍ കൈയ്ക്ക് പരിക്കേറ്റത് മൂലം പ്ലാസ്റ്ററിട്ട ബാലനെയാണ് ഇസ്രായേല്‍ സൈനികന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ബാലനെ രക്ഷഇക്കാന്‍ ശ്രമിച്ചത് അഹദ് തമീമി എന്ന ബാലികയാഃണെന്നാണ് കരുതുന്നത്. നബി സാലെഹിലെ ജൂതകുടിയേറ്റത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ നേരത്തെയും പെണ്‍കുട്ടി പങ്കെടുത്തിട്ടുണ്ട്. കുടിയേറ്റ വിരുദ്ധ പോരാട്ടത്തിന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ധീരതയ്ക്കുള്ള ഹന്‍ദല അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നതുമൂലം ഈ പെണ്‍കുട്ടി ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Palastin 2

ഇസ്രായേല്‍ സൈനികന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് കഴുത്ത് ഞെരിക്കുന്നു

Palastin 3

അക്രമത്തെ തടയാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയും മാതാവും

Palastin 4

സഹോദരനെ രക്ഷിക്കാനായി സൈനികന്റെ കൈയ്യില്‍ കടിക്കുന്ന പെണ്‍കുട്ടിയും സൈനികനെ ചെറുക്കുന്ന മാതാവും

Palastin 5

പെണ്‍കുട്ടിയെ മുഖത്ത് പിടിച്ച് തള്ളുന്ന സൈനികന്‍

Palastin 6

സൈനികന്റെ പിടിയില്‍ നിന്നും മോചിതനായ ബാലനും പെണ്‍കുട്ടിയും