സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പടക്കം പൊട്ടിച്ച് ഓണാഘോഷം നടത്തി

single-img
30 August 2015

firecracker-graphic

സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നില്‍ പടക്കം പൊട്ടിച്ചു ഓണാഘോഷം നടത്തിയതു വിവാദമാകുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരാണു പടക്കം പൊട്ടിച്ചത്.

കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പടക്കം പൊട്ടിച്ച് ഓണാഘോഷം നടത്തിയത്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.