മറ്റുചിത്രങ്ങളെ പിന്തള്ളി മികച്ച വിജയവുമായി ഉട്ടോപ്യയുടെ രാജാവ് ഓണച്ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത്

single-img
30 August 2015

11894233_857951760966881_6495504456061240669_o

ഈ ഓണത്തിന് ഇറങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി- കമല്‍ ടീമിന്റെ ഉട്ടോപ്യയിലെ രാജാവ് ചരിത്ര വിജയം നേടുന്നു. കോക്രാങ്കര എന്ന ഗ്രാമവും അവിടുത്തെ ‘പൗരന്‍’ എന്ന വ്യക്തിയുടെ കഥയുമായി തിയേറ്ററുകളില്‍ എത്തിയ മെഗാസ്റ്റാറിന്റെ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ മുന്നേറുന്നു. കമലിന്റെ സംവിധാനത്തില്‍ അണിഞ്ഞൊരുങ്ങിയ ഉട്ടോപ്യയിലെ രജാവ് മലയാള സിനിമകളിലെ ശക്തമായ രാഷ്ട്രീയ സിനിമാ ഗണത്തിലാണ്.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തിലൂടെ നര്‍മ്മത്തിലൂന്നിയ മുഹൂര്‍ത്തങ്ങളുമായി എല്ലാത്തരം പ്രേക്ഷകരേയും കീഴടക്കിയാണ് ഉട്ടോപ്യയിലെ രാജാവ് മുന്നേറുന്നത്. ആമേന്‍ എന്ന ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച പി.എസ്. റഫീക്ക് എന്ന തിരിക്കഥാകൃത്തിന്റെ മറ്റൊരു വത്യസ്ത സൃഷ്ടി കൂടിയാണിത്. മാജിക്കല്‍ റിയലിസമെന്ന മലയാള സിനിമയിലെ പുതുരീതി അമേനിലൂടെ വിജയകരമായി അവതരിപ്പിച്ച റഫീക്ക് ഉട്ടോപ്യയിലെ രാജാവിലൂടെ അതിന്റെ ഒരുപടി കൂടി കടക്കുകയാണ്.

ഇന്നത്തെ സാഹചര്യത്തിലെ രാഷ്ട്രീയവും അതിന്മേലുള്ള ജീവിതങ്ങളുടെ കഥയും അനുഭവവേദ്യമായ രീതിയില്‍ ഈ ചിത്രത്തില്‍ കാണാനാകും. വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷക ഭാഗത്തുനിന്നും ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷകര്‍ ഈ ഓണം ഉട്ടോപ്യയിലെ രാജാവിനൊപ്പമാണെന്ന് അടിവരയിട്ട് കോക്രാങ്കരയേയും പൗരനേയും ഏറ്റെടുത്തുകൊണ്ട് തിയേറ്ററുകളില്‍ കൈയടിമുഴക്കുന്നു.