ഹൈദരാബാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട വോള്‍വോ ബസ് ഓട്ടത്തിനിടെ കത്തി നശിച്ചു

single-img
30 August 2015

16417_724380.jpgKallada

ഹൈദരാബാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട വോള്‍വോ ബസ് ഓട്ടത്തിനിടെ കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആന്ധ്ര പ്രദേശിലെ അനന്തപുരിയില്‍ ഹൈദരാബാദ് ബാംഗ്ലൂര്‍ ദേശീയ പാതയിലാണ് സംഭവം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. യാത്രക്കാരനായ പേരാമ്പ്ര സ്വദേശി കെ.ആര്‍. അന്‍വര്‍ ആണ് ബസ്സിന്റെ പിന്‍ഭാഗത്ത് നിന്ന് തീ പടരുന്നത് കണ്ടത്. ഉടന്‍ തന്നെ ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തി. ബസ് നിര്‍ത്തി യാത്രക്കാരെ വിളിച്ചുണര്‍ത്തി ഇറക്കുമ്പോഴേക്കും ബസ്സിന് തീപിടിച്ച് കഴിഞ്ഞിരുന്നു. പത്ത് മിനിറ്റിനകം ബസ്സില്‍ പൂര്‍ണമായും തീ പടര്‍ന്നു. ഹൈദരാബാദില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് പുറപ്പെട്ട ബസ്സില്‍ 35 യാത്രക്കാരുണ്ടായിരുന്നു. സ്വര്‍ണവും പണവുമടക്കം ലക്ഷക്കണക്കിന് രൂപയുടെ ലഗേജുകള്‍ കത്തിനശിച്ചതായാണ് വിരം. അനന്തപുരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന് ഒരു മണിക്കൂറിന് ശേഷമാണ് തീയണക്കാനായത്.