സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസിന് പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റു

single-img
29 August 2015

download (1)സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസിന് പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റു. തൃണമൂൽ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സി.പി.എമ്മിന്റെ കർഷക സംഘടനയായ കൃഷിസഭ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം. മാർച്ച് നിയമസഭയ്ക്കു മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. തലപൊട്ടി ചോരവാർന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു.