തീവ്രവാദ കേസുകളിൽ മാത്രം വധശിക്ഷ ;ഭാവിയിൽ നിറുത്തലാക്കണം

single-img
29 August 2015

hang-620x330തീവ്രവാദ കേസുകളിൽ മാത്രം വധശിക്ഷ നൽകാമെന്നും ഭാവിയിൽ തൂക്കിക്കൊല്ലുന്നത് നിറുത്തലാക്കണമെന്നും ശുപാർശ ചെയ്യുന്ന കരട് റിപ്പോർട്ട് ദേശീയ നിയമ കമ്മിഷൻ തയ്യാറാക്കി.272 പേജുകളുള്ള കരട് റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. നിയമ കമ്മീഷനിലെ ഏഴ് മുഴുവന്‍ സമയ അംഗങ്ങളുടെയും നാല് പാര്‍ട്ട് ടൈം അംഗങ്ങളുടെയും അംഗീകാരത്തോടെ തിങ്കളാഴ്ചയോടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ഓഗസ്റ്റ് 31 വരെയാണ് കമ്മിഷന്റെ കാലാവധി. ഇന്ത്യ ഉള്‍പ്പടെ 59 രാജ്യങ്ങളിലാണ് വധശിക്ഷ പ്രാബല്യത്തിലുള്ളത്. വധശിക്ഷയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞവര്‍ഷമാണ് ജസ്റ്റിസ് എ.പി ഷാ ചെയര്‍മാനായി കമ്മീഷനെ നിയോഗിച്ചത്.