കാസര്‍കോട്ട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റും തൃശ്ശൂരിൽ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റും മരിച്ചു

single-img
29 August 2015

downloadകാസര്‍കോട്ട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റും തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റും മരിച്ചു. കാസ‌ർകോട്ചാമുണ്ഡിക്കുന്ന് സ്വദേശി സി.നാരായണനാണ് മരിച്ചത്. നാരായണന്റെ സഹോദരൻ അരവിന്ദനെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിക്കുളങ്ങര സ്വദേശി അഭിലാഷ് (31) തൃശ്ശൂരില്‍ വെട്ടേറ്റ് മരിച്ചു.അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. എന്നാൽ അക്രമത്തില്‍ പങ്കില്ലെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ വൈകീട്ടോടെയാണ് അഭിലാഷ് വെട്ടേറ്റ് മരിച്ചത്.